23 December Monday

പിറന്നു, അതിജീവനത്തിന്റെ അത്തം , ഇനി പത്തുനാൾ ആഘോഷ നിറവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


തിരുവനന്തപുരം
വയനാട്‌ ഉരുൾപൊട്ടൽ നൽകിയ വേദന അതിജീവിച്ച്‌ കേരളം സമൃദ്ധിയുടെ ഓണാഘോഷനാളുകളിലേക്ക്‌. വെള്ളിയാഴ്ച അത്തം പിറന്നതോടെ കേരളത്തിന്‌ ഇനി പത്തുനാൾ ആഘോഷ നിറവ്‌. പതിനഞ്ചിനാണ്‌ തിരുവോണം. ഇത്തവണ ചിങ്ങത്തിൽ രണ്ട്‌ അത്തവും തിരുവോണവും വന്നതും പ്രത്യേകതയാണ്‌.

പൂക്കളങ്ങളും പുലികളിയുമൊക്കെയായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. 13ന് സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികളും ഓണത്തിമിർപ്പിലാകും. വയനാട്‌ ദുരന്തത്തിന്റെ സാഹചര്യത്തിൽ ഓണം വാരാഘോഷം ഇത്തവണ സർക്കാർ ഒഴിവാക്കി. വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ, ഹോർട്ടികോർപ്പ്‌, ഖാദി, കൈത്തറി, കുടുംബശ്രീ മേളകൾ സംസ്ഥാനവ്യാപകമായി ആരംഭിച്ചു. ഓണത്തിനുമുമ്പ്‌ മൂന്നുമാസത്തെ സാമൂഹ്യ, ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഇതിൽ ഒരു മാസത്തെ പെൻഷൻ വിതരണം നടക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top