19 December Thursday

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

തൃശൂർ > തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച. കാറിലെത്തിയ സംഘം ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. അറുപത് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നി​ഗമനം. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.

പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കവർച്ച് നടന്നത്. കാറിലെത്തിയ നാലം​ഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. കവർച്ച സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി കമ്മീഷണർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top