22 December Sunday

​ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവം; 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കൊല്ലം > ക്ഷേത്രപരിസരത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ മൂന്നുപേർകൂടി പിടിയിലായി. വടക്കേവിള ഗാന്ധിനഗർ 175 വയലിൽ പുത്തൻവീട്ടിൽ സെയ്‌ദലി (28), അയത്തിൽ താഴത്തുവിളവീട്ടിൽ പ്രസീദ് (24),അയത്തിൽ കോളജ് നഗർ 221 മടയ്ക്കൽ വീട്ടിൽ ബിവിൻ (24) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. ബുധനാഴ്‌ച രാവിലെ കലക്‌ടറേറ്റിനു സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്‌ച അയത്തിൽ തെക്കേകാവ് ക്ഷേത്ര മൈതാനത്ത് കെട്ടിയിട്ടിരുന്ന പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ആറുമാസം ഗർഭിണിയായ കുതിരയെ ലഹരിക്ക്‌ അടിമകളായ അക്രമികൾ ക്രൂരമായി മർദിച്ചത്. കണ്ണിനും മുഖത്തും കാലിനും പരിക്കേറ്റ് അവശനിലയിലായ കുതിരയ്ക്ക് മർദനമേറ്റ വിവരം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽനിന്നാണ് തിരിച്ചറിഞ്ഞത്. ഷാനവാസ് ഇരവിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തു. ആറംഗസംഘത്തിലെ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരവിപുരം ഇൻസ്പെക്‌ട‌ർ രാജീവിന്റെ നേതൃത്വത്തിൽ സിപിഒമാരായ സുമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top