23 December Monday

ഡിവൈഎഫ്‌ഐ നേതാവിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

പത്തനംതിട്ട> പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു. മേഖലാ ട്രഷറര്‍ അരുണ്‍കുമാറിനും മാതാപിതാക്കള്‍ക്കുമാണ് പരുക്ക്.

കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന സംഘം വടിവാള്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. പൊലീസ് എത്തിയാണ് പരുക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചത്.

കഞ്ചാവ് വില്‍പനക്കാരാണ് പിന്നിലെന്ന് സിപിഐ എമ്മും ഡിവൈഎഫ്‌ഐയും ആരോപിച്ചു. പന്തളം പൊലീസ് അന്വേഷണം തുടങ്ങി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top