14 December Saturday

മീൻമുട്ടി വനം ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

ഇരിട്ടി
ആറളം വന്യജീവി സങ്കേതത്തിൽ വനം വകുപ്പിന്റെ  മീൻമുട്ടി ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം. ഗെയിറ്റ് തകർത്ത്  ജീവനക്കാരുടെ മുറിയിലെ കിടക്കകൾ പുറത്തെറിഞ്ഞു.  പാത്രങ്ങളും മോഷ്ടിച്ചു. ഓഫീസിന് മുന്നിലെ പ്രവർത്തനക്ഷമമല്ലാത്ത നിരീക്ഷണ കാമറ കേടാക്കിയ നിലയിലാണ്‌. ചുവരുകളും വികൃതമാക്കി. സംഭവം നടന്ന്‌  നാലു ദിവസമായെന്നാണ് നിഗമനം.  ജീവനക്കാർ  പരിശോധനയുടെ ഭാഗമായി  ഓഫീസിലെത്തിയപ്പോഴാണ്  സംഭവം ശ്രദ്ധയിൽപ്പെട്ടത്.

 ആറളം വന്യജീവി സങ്കേതം ഓഫീസിൽനിന്ന്‌ 16 കിലോമീറ്റർ അകലെ ഉൾക്കാട്ടിലാണ്‌ ക്യാമ്പ് ഓഫീസ്.  സമീപത്തെ മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾക്ക് നിലവിൽ പ്രവേശമില്ലാത്തതിനാൽ പുറമെനിന്ന്‌ ആളുകൾ ഇവിടേക്ക് എത്താൻ  സാധ്യതയില്ല. സംഭവത്തിന്‌ പിന്നിൽ മാവോയിസ്റ്റുകളാകാമെന്ന സംശയത്തിലാണ് വനംവകുപ്പ്.

പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക്‌ സംഘവും വിരലടയാള വിദഗ്ധരും നക്സൽ വിരുദ്ധസേനയും  പ്രദേശത്ത് പരിശോധനയിലാണ്‌. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ആറളം എസ്ഐ ശുഹൈബ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top