വേങ്ങര > കടം കൊടുത്ത പണം തിരിച്ച ചോദിച്ചപ്പോൾ മർദനം. അരീക്കുളം കൈതക്കോടൻ അസൈൻ (70), ഭാര്യ പാത്തുമ്മ (62) , മകൻ മുഹമ്മദ് ബഷീർ (49) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ അയൽവാസി പൂവളപ്പിൽ അബ്ദുൽ കലാം, മകൻ മുഹമ്മദ് സഫർ എന്നിവർ മർദിച്ചതായാണ് പരാതി.
മുഹമ്മദ് ബഷീർ ഒന്നര വർഷം മുമ്പ് മുഹമ്മദ് സഫറിന് കടം കൊടുത്ത 23 ലക്ഷം രൂപ തിരിച്ചു ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു. പല തവണ തുക ചോദിച്ചെങ്കിലും തിരികെ നൽകാൻ മുഹമ്മദ് സഫർ തായാറായില്ല. തുടർന്ന് അബ്ദുൽകലാമിന്റെ വീടിന് മുന്നിൽ ബാനർ അടക്കം കെട്ടി പ്രതിഷേധ സമരം നടത്തുകയായിരുന്നു അസൈനും കുടുംബവും. തുടർന്നായിരുന്നു അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള മർദനം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ മൂവരും ചികിത്സ തേടി. സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്തു.
മുഹമ്മദ് ബഷീർ അടക്കമുള്ളവർ വീട്ടിൽ കയറി മർദിച്ചെന്ന് അബ്ദുൽ കലാമും പരാതി നൽകിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനായാണ് പണം വാങ്ങിയതെന്നും പണം പലപ്പോഴായി തിരികെ നൽകിയെന്നുമാണ് അബ്ദുൽകലാമിന്റെ വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..