പാലക്കാട് > വിവാഹത്തിന്റെ ഡ്രസ്കോഡിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ചുതകർത്തു. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന 8 വാഹനങ്ങളാണ് അടിച്ചുതകർത്തത്. കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ എന്നിവയാണ് തകർത്തത്. വിവാഹത്തിന് സുഹൃത്തുക്കൾ ചേർന്ന് തീരുമാനിച്ച ഡ്രസ് കോഡിന് പണം നൽകാൻ വൈകിയതിന്റെ പേരിലായിരുന്നു അക്രമമെന്ന് മൻസൂറിന്റെ സഹോദരൻ പറഞ്ഞു.
പണം നൽകാൻ വൈകിയതിനെത്തുടർന്ന് സുഹൃത്തുക്കളിലൊരാൾ രാത്രി വീട്ടിലെത്തി പണം ചോദിച്ച് പ്രശ്നമുണ്ടാക്കുകയും കുറച്ചുപേരുമായെത്തി മർദിക്കുകയും ചെയ്തു. പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും പിന്നീടും വന്ന് പ്രശ്നമുണ്ടാക്കിയതോടെ പരാതി നൽകി. ഇതേത്തുടർന്നാണ് പുലർച്ചെയോടെ 15 പേരോളമടങ്ങുന്ന സംഘം എത്തി വാഹനങ്ങൾ അടിച്ചു തകർത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..