14 November Thursday

പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമം; വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

തിരുവനന്തപുരം > ലോയേഴ്സ് കോൺ​ഗ്രസ് മുൻ നേതാവ് വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. പരാതി പിൻവലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.

നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചിരുന്നു. കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.

വി എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെയാണ് രാജി. ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നുമായിരുന്നു നടിയുടെ പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top