22 October Tuesday

മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

വണ്ടൂർ> വണ്ടൂരിൽ മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്ട് കുന്നിൽ കുമ്മഞ്ചേരി പ്രഭാവതി (62)ക്കാണ്‌ വെട്ടേറ്റത്‌. പാലക്കാട്ട് കുന്നിൽ തിങ്കൾ വൈകിട്ട് നാലിനാണ്‌ ആക്രമണം. അയൽവാസിയായ മൂച്ചിക്കൽ നാസറാണ്‌ വെട്ടുകത്തി ഉപയോഗിച്ചത്‌ വെട്ടിയത്‌. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭാവതിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാസർ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു.

വിവരമറിഞ്ഞ്‌ എത്തിയ പൊലീസ്‌  വീടിന്റെ പിറകിലെ വാതിൽ പൊളിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാസറിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട്  മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇയാൾ മദ്യപിച്ചെത്തി വഴക്കിലേർപ്പെടുന്നത് പതിവാണെന്ന്‌  നാട്ടുകാർ പറഞ്ഞു. നാസറിനെതിരെ വധശ്രമത്തിന്‌ പൊലീസ് കേസെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top