20 December Friday

തൃപ്പൂണിത്തുറ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൊച്ചി> തൃപ്പൂണിത്തുറ ചാത്താരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു.ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയന്‍സ് ഫ്‌ലാറ്റില്‍ വിജയന്‍ നായര്‍ (73) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.45 ഓടെ യായിരുന്നു അപകടം.  റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാന്‍ കാരണമെന്ന് സൂചന. ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.

അപകടത്തില്‍ പരിക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top