23 December Monday

അഴീക്കൽ ബീച്ച് കാർണിവലിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

കരുനാഗപ്പള്ളി > ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ആലപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഴീക്കൽ ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി. സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു ഉല്ലാസ് അധ്യക്ഷനായി. ചലച്ചിത്രനടി സരയുമോഹൻ മുഖ്യാതിഥിയായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താ രമേശ്, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷേർളി ശ്രീകുമാർ, നിഷ അജയകുമാർ, വൈസ് പ്രസിഡന്റ് ഷൈമ തുടങ്ങിയവർ പങ്കെടുത്തു.

ജനുവരി ആറുവരെ നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിൽ അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, വ്യാപാരമേള, വാഹനമേള, സെമിനാറുകൾ, ഫുഡ് ഫെസ്റ്റ്, കുട്ടികൾക്കായി ചിത്രരചനാ മത്സരം, ബോട്ടിങ്, കുതിരസവാരി, കലാസാംസ്കാരിക പരിപാടികൾ, ഡിജെ, ഫാമിലി ഗെയിമുകൾ തുടങ്ങിയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top