22 December Sunday

അഴീക്കോടൻ രക്തസാക്ഷിദിനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കണ്ണൂർ> അഴീക്കോടൻ രാഘവന്റെ 53-ാം രക്തസാക്ഷിദിനം തിങ്കളാഴ്‌ച പ്രഭാതഭേരിയോടെ പതാക ഉയർത്തിയും അനുസ്മരണയോഗങ്ങൾ സംഘടിപ്പിച്ചും ആചരിക്കും. വലതുപക്ഷ മാധ്യമങ്ങളുടെയും യുഡിഎഫ് – --ബിജെപി രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും സംസ്ഥാനവിരുദ്ധ ഗൂഢാലോചന തുറന്നുകാട്ടുന്ന ക്യാമ്പയിനുകളാകും അനുസ്‌മരണ പരിപാടികൾ.

തിങ്കൾ രാവിലെ 8.30ന് കണ്ണൂർ പയ്യാമ്പലത്തെ രക്തസാക്ഷി സ്തൂപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന. 80 കേന്ദ്രങ്ങളിൽ അനുസ്മരണപരിപാടികളുണ്ടാകും. പൊതുയോഗം  വൈകിട്ട്‌ 5.30ന്‌ പള്ളിക്കുന്ന്‌ പാലത്തിനുസമീപം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top