10 October Thursday

തൃശൂർ പൂരം അട്ടിമറി ; ബിജെപി നേതാവ് ഗോപാലകൃഷ്ണനെതിരെ
 അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


തൃശൂർ
തൃശൂർ പൂരം അട്ടിമറിയ്‌ക്ക് പിന്നിൽ ഇടപെടലുകൾ നടത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പരസ്യ പ്രസംഗത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആർഎസ്എസ് പ്രവർത്തകനായ മനോജ് ഭാസ്‌കർ, സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ്‌ നടപടി.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ്‌ പൊലീസിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സലീഷ്‌ എൻ ശങ്കർ, ബി ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തും. ബിജെപി നേതാക്കളുടെ പൂര ദിവസത്തെ ഇടപെടലുകളെക്കുറിച്ച് പരസ്യമായി പ്രസംഗിക്കുക വഴി തൃശൂർ പൂരം കലക്കലിനു പിന്നിൽ സംഘപരിവാറാണെന്ന് തോന്നിപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. ആംബുലൻസിൽ സുരേഷ് ഗോപി വന്നത് വിവാദമായിരുന്നു. ആംബുലൻസ് അയച്ചത് തങ്ങളാണെന്നാണ്‌ ബിജെപി നേതാവ് അവകാശപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top