22 November Friday
ഹേമ കമ്മിറ്റിക്കെതിരെയും വിമർശനം

പവർ ഗ്രൂപ്പിൽ ആരൊക്കെയാണ്; അറിയാൻ നിയമവഴി തേടുമെന്ന് ഫെഫ്ക

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

 കൊച്ചി> ഹേമ കമ്മിറ്റി ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകള വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച 15 അംഗ പവർ ഗ്രൂപ്പും മാഫിയയും സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണെന്നും ബി ഉണ്ണികൃഷ്ണൻ ആരോപിച്ചു. സിനിമയിൽ ഇത് അസാധ്യമാണ്. പവർ ​ഗ്രൂപ്പിൽ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണം. ഇതിനായി ആവശ്യം ഉന്നയിക്കും.

ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് മുൻപാകെ ചിലർ ഇത് പ്ലാന്റ് ചെയ്തതാണെന്നും ആരോപിച്ചു.

ഓഡിഷൻ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ കാസ്റ്റിങ് കാൾ എന്നൊരു പ്രശ്നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചിരുന്നത്. അത് പരിഹരിച്ചുവെന്നും ഉണ്ണികൃഷ്ണൻ അവകാശപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top