23 December Monday

ഒന്നര വയസുകാരിയുടെ തല പാത്രത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

തേഞ്ഞിപ്പലം : കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ  അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചേലേമ്പ്ര ഇടിമുഴിക്കൽ സ്വദേശികളായ ഉസ്മാൻ - ആഷിഫ ദമ്പതികളുടെ മകൾ ഐസലിയുടെ തലയിലാണ് അബദ്ധത്തിൽ സ്റ്റീൽ പാത്രം കുടുങ്ങിയത്.വ്യാഴം രാത്രി 8.30 ഓടെയായിരുന്നു സംഭവം. അഗ്നിരക്ഷ സേനയിലുള്ള ബന്ധു മുഖേന കുട്ടിയെ ഉടൻ കോഴിക്കോട്  മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു.  സേനാംഗങ്ങൾ ഒന്നരമണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം
തലയിൽ നിന്നും സ്റ്റീൽ പാത്രം മുറിച്ചെടുത്ത് ഐസലിനെ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ്‌ റെസ്ക്യൂ ഓഫീസർമാരായ എസ് ബി സജിത്, പി എം ബിജേഷ് , റെസ്ക്യു ഓഫീസർമാരായ പി അനൂപ്, എസ് അരുൺ, എൻ സുബാഷ് , പി ബിനീഷ് , ഫയർ വുമൺമാരായ സി കെ അശ്വനി, ബി ലിൻസി, ഹോം ഗാർഡുമാരായ കെ ടി നിതിൻ , കെ വേലായുധൻ , കെ സത്യൻ, കെ സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top