22 December Sunday
ഓർമയായി എം 80: 
അവസാനപരീക്ഷ 
ജയിച്ച് 51 പേർ

എട്ടെടുക്കാന്‍ ഇനി എം 80 ഇല്ല

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024


തൃക്കാക്കര
ഗിയർ ഉള്ള ഇരുചക്രവാഹന ലൈസൻസിന് കാലിൽ ഗിയർ മാറുന്ന വാഹനങ്ങൾ മാത്രമേ  ഉപയോ​ഗിക്കാനാകൂ എന്ന് നിഷ്കർഷിച്ചു. ​ഗിയർ ഇല്ലാത്തവയുടെ ലെെസൻസിന്  ​ഗിയർ രഹിത സ്കൂട്ടറുകൾ ഉപയോഗിക്കാം. ആഗസ്‌ത്‌ ഒന്നുമുതൽ പുതിയ പരിഷ്കാരം നടപ്പാകും. ഗതാഗതവകുപ്പി​ന്റെ ഡ്രൈവിങ് പരീക്ഷാ പരിഷ്കാരത്തി​ന്റെ ഭാഗമായാണ് തീരുമാനം. കൈകൊണ്ട് ഗിയർ മാറുന്ന വാഹനത്തിൽ ഡ്രൈവിങ് പരീക്ഷ പാസാകുന്നവർ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. കൈകൊണ്ട് ഗിയർ മാറുന്ന വാഹനങ്ങൾ രാജ്യത്ത് ഇറങ്ങാതായതിനെ തുടർന്നാണ് ഡ്രൈവിങ് പരീക്ഷയിലും ഇവ ഒഴിവാക്കുന്നത്. കാക്കനാട് ഗ്രൗണ്ടിൽ പരീക്ഷയ്ക്ക് ഉപയോ​ഗിക്കാൻ ഡ്രൈവിങ് സ്കൂളുകാർ 20 പുതിയ വാഹനങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു. നിലവിൽ നാല് എം 80 വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്.

ഓർമയായി എം 80: 
അവസാനപരീക്ഷ 
ജയിച്ച് 51 പേർ
1998 മുതൽ ഇരുചക്രവാഹന ലൈസൻസിന് "എട്ട്' എടുക്കാൻ ഡ്രൈവിങ് സ്കൂളുകാർ ഉപയോഗിച്ചിരുന്നത്  ബജാജ് എം 80 വാഹനങ്ങളായിരുന്നു. ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്പികൾക്കിടയിലൂടെ പെട്ടെന്ന് വളയ്‌ക്കാൻ കഴിയും. വലതുകൈയിൽ മാറാൻകഴിയുന്ന ഗിയറും എം 80യെ ഡ്രൈവിങ് സ്കൂളുകാരുടെ പ്രിയവാഹനമാക്കി മാറ്റി. വെസ്പ, ലാമ്പട്ര തുടങ്ങി വിസ്മൃതിയിലായ ഇരുചക്രവാഹന പട്ടികയിലേക്ക് ഇനി ബജാജ് എം 80 ഇടംപിടിക്കും.

എം 80 ഉപയോഗിച്ച് കാക്കനാട് ഗ്രൗണ്ടിൽ നടന്ന അവസാനദിവസത്തെ ഡ്രൈവിങ് പരീക്ഷയിൽ 80 പേരാണ് പങ്കെടുത്തത്. 51 പേർ വിജയിച്ചു. പരാജയപ്പെട്ടവർക്ക് ഇനി കാലിൽ ഗിയർ മാറ്റുന്ന പുതിയ വാഹനങ്ങളിലാകും പരീക്ഷ. എംവിഐമാരായ എ ആർ രാജേഷ്, അജയരാജ, കെ എസ്  സനീഷ് എന്നിവർ ടെസ്റ്റിന് മേൽനോട്ടംവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top