22 December Sunday

ബാലചന്ദ്രമേനോനെതിരായ ലൈംഗികാരോപണം; യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കൊച്ചി > നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെയുള്ള നടിയുടെ ലൈം​ഗികാരോപണ പരാമർശങ്ങൾ സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരം  കൊച്ചി സൈബർ സിറ്റി പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്രമേനോൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. അശ്ലീല ചുവയുള്ള ഉള്ളടക്കമാണ് വീഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതി.

ബ്ലാക്ക്‌മെയിൽ ചെയ്‌തുവെന്നാരോപിച്ച്‌ ആലുവ സ്വദേശിയായ നടിക്കും അവരുടെ അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ പീഡനപരാതി നൽകിയ നടിക്കെതിരെയാണ്‌ പരാതി.

മൂന്നു ലൈംഗികാരോപണങ്ങൾ തനിക്കെതിരെ ഉടൻ വരുമെന്ന്‌ ഫോണിലൂടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്‌. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് കുറിപ്പിട്ടു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോനെതിരെ ഇവർ ഗുരുതര ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌. പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്ര മേനോൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top