22 December Sunday

ബാലസംഘം ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

കൂത്താട്ടുകുളം
ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. യോഗം മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സെപ്തംബർ 28നും 29നും കൂത്താട്ടുകുളത്താണ്‌ സമ്മേളനം.

ബാലസംഘം ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, ബാലസംഘം ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു, ഡോ. രമാകുമാരി, സ്വാതി സോമൻ, വി എ മോഹനൻ, ടി എ ജയരാജ്, കെ കെ ചന്ദ്രൻ, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, വിജയ ശിവൻ, പ്രജിത് പ്രഭകുമാർ, സമദ്‌ ദേവ് നന്ദൻ ബേബി, അക്ഷര സാജു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി ബി രതീഷ് (ചെയർമാൻ), സി എൻ പ്രഭകുമാർ (കൺവീനർ), സണ്ണി കുര്യാക്കോസ് (ട്രഷറർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top