25 December Wednesday

വേനല്‍തുമ്പി സംസ്ഥാന പരിശീലന ക്യാമ്പ് ഏപ്രിൽ 16 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 15, 2022

ആലപ്പുഴ> ഏഷ്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ചലിക്കുന്ന തിയ്യേറ്റര്‍ ട്രൂപ്പായ വേനല്‍തുമ്പി കലാജാഥയുടെ സംസ്ഥാന പരിശീലന ക്യാമ്പ് നാളെ ആരംഭിക്കും. ആലപ്പുഴ ജില്ലയിലെ കുട്ടനാട് പി കൃഷ്‌ണപ്പിള്ള സ്‌മാരക കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏപ്രില്‍ 16ന് ആരംഭിക്കുന്ന ക്യാമ്പ് 21ന് വെെകീട്ട് സമാപിക്കും.

16ന് രാവിലെ പത്ത് മണിക്ക് മുന്‍ മന്ത്രി ടിപി രാമകൃഷ്‌ണന്‍ എംഎല്‍എ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടക സംവിധായകന്‍ പ്രൊഫ പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. സമകാലിക സാമൂഹ്യ പ്രശ്‌ന‌ങ്ങളെ കുട്ടികളുടേതായ ഭാഷയില്‍ അവതരിപ്പിക്കുകയും കുട്ടികള്‍ക്ക് ശാസ്‌ത്ര-ചരിത്രാവബോധം പകര്‍ന്നു നല്‍കുകയും ചെയ്യുന്ന ലഘു നാടകങ്ങള്‍, നൃത്ത ശില്‍പ്പങ്ങള്‍ എന്നിവയാണ് ക്യാമ്പില്‍ ചിട്ടപ്പെടുത്തുക.

സംസ്ഥാന പരിശീലനത്തിനുശേഷം ജില്ലാ പരിശീലനവും തുടര്‍ന്ന് 208 ഏരിയാ പരിശീലന ക്യാമ്പുകളും നടക്കും മെയ് 20 ഓടുകൂടി സംസ്ഥാനത്തെ നാലായിരത്തോളം ബാലോത്സവ കേന്ദ്രങ്ങളിലാണ് വേനല്‍തുമ്പി കലാജാഥകള്‍, പര്യടനം നടത്തുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top