കൊച്ചി
"ഇന്ത്യയുടെ ഒരുമയ്ക്കായി നിറവാർന്ന ബാല്യങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം അംഗത്വ ക്യാമ്പയിന് തുടക്കമായി. ജില്ലാ ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അമൽ ഡൊമിനിക് അതിഥി കൂട്ടുകാരിയായ സോമ ദാസിന് അംഗത്വം നൽകി നിർവഹിച്ചു.
16 ഏരിയകളിലായി ഒന്നരലക്ഷം അംഗങ്ങളെ ബാലസംഘത്തിന്റെ ഭാഗമാക്കും. ജില്ലയിൽ മെമ്പർഷിപ്പിന്റെ ഭാഗമായി അതിഥി കൂട്ടുകാരുടെ യൂണിറ്റുകളും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും തീരദേശ യൂണിറ്റുകളും രൂപീകരിക്കും.
ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ്, ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ജില്ലാ കോ–-ഓർഡിനേറ്റർ അരവിന്ദ് അശോക്, സംസ്ഥാന കമ്മിറ്റി അംഗം കെ പുഷ്പകുമാരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..