കോഴിക്കോട്
സംസ്ഥാനത്തെ ഏറ്റവും വലിയ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്‌ച കോഴിക്കോട്ട് പതാക ഉയരും. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ബി അനൂജ പതാക ഉയർത്തുന്നതോടെ രണ്ടുനാൾ നീളുന്ന സമ്മേളനത്തിന് തുടക്കമാവും. പ്രതിനിധി സമ്മേളനം എഴുത്തുകാരൻ എൻ എസ് മാധവൻ ഉദ്‌ഘാടനം ചെയ്യും. 341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പേർ പങ്കെടുക്കും. 10 സംസ്ഥാനങ്ങളിൽനിന്നുള്ള സൗഹാർദ പ്രതിനിധികളുമുണ്ടാകും.
ആദ്യദിവസം പ്രവർത്തന റിപ്പോർട്ടിനെയും സംഘടനാ റിപ്പോർട്ടിനെയും ആസ്‌പദമാക്കി ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. രാത്രി ഏഴരയ്‌ക്ക് സാംസ്‌കാരികോത്സവവും കലാസന്ധ്യയും അരങ്ങേറും. വ്യാഴാഴ്‌ച ചർച്ചയ്‌ക്കുള്ള മറുപടിയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും നടക്കും. പകൽ 2.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..