29 September Sunday

ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 15, 2022

കൽപ്പറ്റ > കോഴിക്കോട്‌ - മൈസൂർ ദേശീയപാത 766 ൽ ബന്ദിപ്പുർ  മേഖലയിൽ രാത്രികാല ഗതാഗത നിരോധനത്തിന്റെ സമയം നീട്ടാൻ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം.

കേരള കർണാടക അതിർത്തിയിൽ മൂലഹള്ളയ്ക്കും മധൂർ ചെക്ക്പോസ്റ്റിനും ഇടയിൽ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞിരുന്നു. രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിർത്തി പിന്നിടാൻ അമിതവേഗതയിൽ എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top