22 December Sunday

യുവാവിന്റെ പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗളൂരുവിൽ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ബംഗളൂരു > യുവാവിന്റെ പീഡനപരാതിയിൽ സംവധായകൻ രഞ്ജിത്തിനെതിരെ ബംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ്‌ കേസ്‌.

2012 ൽ രഞ്ജിത്ത്‌ ബംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു.

പാലേരി മാണിക്യം എന്ന ചിത്രത്തുഇ അഭിനയിക്കാനെത്തിയപ്പോൾ ദുരനുഭവമുണ്ടായി എന്നാരോപിച്ച്‌ ബംഗാളി നടിയും രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടുവെന്നും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നുമാണ്‌ നടി പറഞ്ഞത്‌. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top