23 December Monday

ദുരന്ത മേഖലയിലെ തിരച്ചിലിൽ നോട്ടുകെട്ടുകൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

കൽപറ്റ > വയനാട് ദുരന്ത മേഖലയിലെ തിരച്ചിലിൽ വെള്ളാർമല സ്കൂൾ റോഡിൽ പുഴക്കരയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെത്തി. അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. നോട്ടുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. ബാങ്കിന്റെ ലേബലടക്കമുള്ള പണമാണ് ലഭിച്ചത്. പണം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറി. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും, നൂറിന്റെ അഞ്ച് കെട്ടുകളുമാണ് തിരച്ചിലിൽ കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top