21 December Saturday

ഇനി ഓർമയിലെ വഴിവിളക്ക്

സ്വന്തം ലേഖകർUpdated: Friday Nov 1, 2024


കോതമംഗലം/കോലഞ്ചേരി/മൂവാറ്റുപുഴ
എല്ലാ വഴികളിലും ജനം കാത്തുനിന്നു. സഭയുടെ കരുത്തായിരുന്ന ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായെ അവസാനമായി ഒരുനോക്കു കാണാൻ. കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽനിന്ന്‌ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക്‌ വിലാപയാത്രയായി കൊണ്ടുപോയ മൃതദേഹത്തിൽ വിശ്വാസികളടക്കം നിരവധിപേർ അന്ത്യാഞ്‌ജലി അർപ്പിച്ചു. പൂക്കളും കത്തിച്ച മെഴുകുതിരികളുമായി അവർ ബാവായ്‌ക്ക്‌ യാത്രാമൊഴിയേകി.കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ വെള്ളി പുലർച്ചെ എത്തിച്ച മൃതദേഹം കാണാൻ നാടിന്റെ നാനാഭാഗത്തുനിന്ന്‌ രാഷ്ട്രീയ–-മത–-കക്ഷി ഭേദമന്യേ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ഒഴുകിയെത്തി.

മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, മേഖലാ മെത്രാപോലീത്ത ഏലിയാസ് മാർ യൂലിയോസ്, സഭയിലെ മറ്റ്‌ മെത്രാപോലീത്തമാർ, ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എപ്പിസ്കോപ്പമാർ, സഭയിലെ വൈദികർ എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു. വലിയപള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ആയിരക്കണക്കായ വിശ്വാസിസമൂഹത്തിന്റെ അകമ്പടിയോടെയാണ്‌ പുത്തൻകുരിശിലേക്ക് യാത്രയായത്‌.

കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽനിന്ന്‌ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക്‌ വിലാപയാത്ര പുറപ്പെടുന്നു

കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽനിന്ന്‌ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക്‌ വിലാപയാത്ര പുറപ്പെടുന്നു

മൃതദേഹം വഹിച്ചുള്ള വാഹനം വെള്ളി വൈകിട്ട് ആറിന്‌ മൂവാറ്റുപുഴ ടൗണിലെത്തിയപ്പോൾ വിവിധ പള്ളി ഇടവകയിൽനിന്നുള്ള വിശ്വാസികൾ മെഴുകുതിരിയുമായെത്തി ആദരാഞ്ജലിയർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, നഗരസഭാ ചെയർമാൻ പി പി എൽദോസ് എന്നിവരും വിവിധ സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ പുഷ്പചക്രം അർപ്പിച്ചു.


 

കോതമംഗലത്തും പുത്തൻകുരിശിലും പൊതുദർശനത്തിന്‌ വച്ച മൃതദേഹത്തിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കേന്ദ്ര സഹമന്ത്രി ജോർജ്‌ കുര്യൻ, ആർച്ച്‌ ബിഷപ് മാർ ജോർജ് ആലഞ്ചേരി, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ ആന്റണി ജോൺ, പി വി ശ്രീനിജിൻ, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, ചീഫ് വിപ്പ് എൻ ജയരാജ്, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്‌റ്റിസ്‌ സി കെ അബ്ദുൾ റഹിം, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ, ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ജെയ്‌ക്ക്‌ സി തോമസ്‌, സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, ബിഷപ്പുമാരായ ജോർജ് മഠത്തിക്കണ്ടത്തിൽ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്, പി കെ കൃഷ്ണദാസ്‌, ടി യു കുരുവിള, ജോണി നെല്ലൂർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം, തമ്പു ജോർജ് തുകലൻ, ജേക്കബ് സി മാത്യു, അബിൻ വർക്കി, അഡ്വ. പീറ്റർ കെ ഏലിയാസ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top