തിരുവനന്തപുരം
എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസിനുള്ളിലെ അതൃപ്‌തി മുതലെടുക്കാൻ ബിജെപി. നേതൃത്വത്തോട് എതിർപ്പുള്ളവരെ പ്രലോഭിപ്പിച്ച് ബിജെപിയിൽ ചേർത്ത് ബിഡിജെഎസിന്റെ ശക്തി ക്ഷയിപ്പിക്കാനാണ് നീക്കം. ഇതിനായി മണ്ഡലാടിസ്ഥാനത്തിൽ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബിഡിജെഎസ് നേതാക്കൾ ആരോപിക്കുന്നു.
മുന്നണിയിൽ ഉണ്ടെങ്കിലും ബിഡിജെഎസിന് ഒരു പരിഗണനയും ബിജെപി നൽകുന്നില്ല. ഇത്തവണ കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കബളിപ്പിച്ചു. അവഗണന സഹിച്ച് തുടരരുതെന്നും മുന്നണി വിടണമെന്നും വീണ്ടും ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് നേതാക്കളെ അടർത്തിയെടുക്കാനുള്ള ശ്രമം. ‘ബിജെപിയിൽ ചേർന്നാൽ തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കാൻ അവസരം നൽകാം’ എന്നതുൾപ്പെടെ വാഗ്‌ദാനങ്ങളാണ് ബിഡിജെഎസ് നേതാക്കൾ നൽകുന്നത്. ഇതുവിശ്വസിച്ച പലരും ഇതിനോടകം ബിജെപിയിൽ ചേർന്നുകഴിഞ്ഞു. സജീവ എസ്‌എൻഡിപി പ്രവർത്തകരെ ബിജെപിക്കാരാക്കി മാറ്റുകയെന്ന തന്ത്രവും അജൻഡയിലുണ്ട്. എസ്‌എൻഡിപി മൈക്രോഫിനാൻസ് സംഘങ്ങളെയുൾപ്പെടെ കേന്ദ്രസർക്കാർ, ബിജെപി അനുഭാവ ഗ്രൂപ്പുകളാക്കി മാറ്റാനുള്ള ശ്രമവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..