തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബെവ് ക്യൂ (Bev Q)ആപ്പിന് ഗൂഗിളിന്റെ അനുമതിയായി. ആപ്പ് ഉടനെ പ്ലേ സ്‌റ്റോറിൽ എത്തും. മദ്യവിതരണം രണ്ട് ദിവസത്തിനകം സാധ്യമാകുമെന്നാണ് കരുതുന്നത്.
സർക്കാർ സ്ഥാപനമായ ഐഐഐടിഎംകെ കൂടി സുരക്ഷാ പരിശോധന നടത്തിയശേഷമാണ് പ്ലേ സ്‌റ്റോറിൽ ലോഡ് ചെയ്യുക. തുടർന്ന്,പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം.. ജിപിഎസ് സംവിധാനത്തിലാകും ആപ്പിന്റെ പ്രവർത്തനം. ഒരാൾക്ക് 10 ദിവസത്തിനുള്ളിൽ 3 ലിറ്റർ വരെ മദ്യം വാങ്ങാം. 20 ലക്ഷം പേരെങ്കിലും ആപ് ഡൗൺലോഡ് ചെയ്യുമെന്നാണ് കരുതുന്നത്.
ബെവ് ക്യൂ വെർച്വൽക്യൂ ആപ് തയ്യാറാക്കിയത് കൊച്ചി ആസ്ഥാനമായ ഫയർകോഡ് ഐടി സൊല്യൂഷൻ ആണ്. ഓൺലൈൻ വഴി മദ്യം വാങ്ങാനുള്ള ആപ് ഉപയോഗം പഠിപ്പിക്കാൻ ഡെമൊ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ആപ് ഡൗൺലോഡ് ചെയ്യൽ, മദ്യം ബുക്ക് ചെയ്യുന്നത്, ഓൺലൈൻ പേയ്‌മെന്റ് തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടാകും.
ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും 301 ഔട്ട്‌ലെറ്റ് വഴിയും ബാറുകളും ബിയർ വൈൻ പാർലറുകളും വഴിയുമാണ് മദ്യവിതരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..