05 November Tuesday
ബിയോണ്ട് ടുമാറോ സമ്മേളനം

സര്‍ഗാത്മകമേഖലയിലെ 
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

കൊച്ചി
സർഗാത്മക സമ്പദ്‌വ്യവസ്ഥയിലേക്ക് (ക്രിയേറ്റീവ് ഇക്കണോമി) മാത്രമായി കൂടുതൽ നിക്ഷേപം വരണമെന്ന് ബിയോണ്ട് ടുമാറോ സമ്മേളനം ആഹ്വാനം ചെയ്തു. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഊന്നൽ നൽകാനും സമ്മേളനം തീരുമാനിച്ചു. കൊച്ചിയിൽ കേരള സ്റ്റാർട്ടപ് മിഷനും ഫിക്കിയും ചേർന്ന് കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌

.  
സർഗാത്മക സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപസാധ്യതകൾ മറ്റ്‌ മേഖലകളേക്കാൾ വളരെ വലുതാണ്. മറ്റ് വ്യവസായങ്ങളേക്കാൾ തൊഴിലവസരം സൃഷ്ടിക്കുന്നത് ഇതിലൂടെയാണ്. അതിനാൽ പ്രാദേശികജനതയാണ് സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളെന്നും വിദഗ്ധർ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സർഗാത്മകസമൂഹവും സ്റ്റാർട്ടപ് മേഖലയും കൈകോർക്കുന്നതോടെ ഈ മേഖലയിൽ നിക്ഷേപതാൽപ്പര്യങ്ങൾ വർധിക്കുമെന്ന് ചീഫ് സെക്രട്ടറി വി വേണു പറഞ്ഞു.


കേരള സ്‌റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, കേന്ദ്ര സാംസ്‌കാരികവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷാ ഫൈസൽ, ടീം വർക്‌സ്‌ ആർട്ട് എംഡി സഞ്ജോയ് കെ റോയി,  വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഫിക്കി ടൂറിസം ആൻഡ് കൾച്ചർ കമ്മിറ്റി അംഗം ദി ആർട്ട് ഔട്ട് റീച്ച് സൊസൈറ്റി സ്ഥാപക താന്യ എബ്രഹാം തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.


സർഗാത്മക സമ്പദ്‌വ്യവസ്ഥയിലൂടെ തൊഴിലവസരം സൃഷ്ടിക്കൽ, കല, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുമായി സംയോജിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top