09 September Monday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനാ നൽകി ഭാവനാ സ്‌റ്റുഡിയോസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കൊച്ചി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക കൈമാറി സിനിമാ നിർമ്മാണ കമ്പനിയായ ഭാവനാ സ്‌റ്റുഡിയോസ്‌. സമൂഹ മാധ്യമങ്ങളിലൂടെയാണ് തുക കൈമാറിയ കാര്യം ഭാവന സ്‌റ്റുഡിയോസ്‌ അറിയിച്ചത്. ‘ടുഗെതർ ഫോർ വയനാട്’ എന്ന ക്യാപ്ഷനോടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം അറിയിക്കുകയായിരുന്നു. ഫഹദ്‌ ഫാസിൽ, ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ്‌ ഭാവനാ സ്‌റ്റുഡിയോസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top