17 September Tuesday

മെഥനോൾ ജ്വലിപ്പിച്ച്‌ വൈദ്യുതി നിർമിക്കാൻ എൻടിപിസി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കായംകുളം എൻടിപിസി പതിയാങ്കരയിൽ നിന്നുള്ള ദൃശ്യം, ചിത്രം: കെ എസ് ആനന്ദ്

ആലപ്പുഴ > മെഥനോൾ ജ്വലിപ്പിച്ച്‌  വൈദ്യുതി നിർമിക്കാൻ  കായംകുളം നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി). രാജ്യത്ത്‌ ആദ്യമായി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡുമായി (ഭെൽ) ചേർന്നാണ്‌ നടപ്പാക്കാൻ ഒരുങ്ങുന്നത്‌. എൻടിപിസിയും ഭെല്ലുമായുള്ള കരാറനുസരിച്ച്‌ സാങ്കേതിക പിന്തുണ നൽകൽ, ഉപകരണങ്ങൾ ലഭ്യമാക്കൽ, കമീഷനിങ്‌ തുടങ്ങിയ ചുമതലകൾ ഭെല്ലിനാണ്.

രണ്ടുഘട്ടമായാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കുക. 12 മാസം ദൈർഘ്യമുള്ള ആദ്യഘട്ടത്തിൽ, മെഷീന്റെ 30 മുതൽ -40 ശതമാനം ശേഷിയിലാണ്‌ മെഥനോൾ ജ്വലിപ്പിക്കുക. ഇത്‌ വിജയമാണെങ്കിൽ അടുത്ത ഘട്ടത്തിൽ പൂർണശേഷിയിൽ മെഥനോൾ ജ്വലിപ്പിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കും.
ടാങ്ക്, തീപിടിത്ത സാധ്യത തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള സംവിധാനം, പൈപ്പിങ്‌ തുടങ്ങിയവ ഭെല്ലിന്റെ ഹൈദരാബാദ്  യൂണിറ്റുകൾ നൽകും. 1998–-99 കാലഘട്ടത്തിൽ കായംകുളം എൻടിപിസിയിൽ 115 മെഗാവാട്ട് വീതമുള്ള രണ്ട് ഗ്യാസ് ടർബൈനുകളും 120 മെഗാവാട്ടിന്റെ ഒരു സ്റ്റീം ടർബൈനും സ്ഥാപിച്ചത്‌ ഭെൽ ആയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top