22 December Sunday

ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ കഞ്ചാവ് വേട്ട

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കോട്ടയം>  ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം ബൈപാസ് റോഡില്‍ ചങ്ങനാശേരി എക്‌സൈസിന്റെ നേതൃത്വത്തില്‍ 12.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചങ്ങനാശേരി പെരുന്ന മംഗലാവ് പറമ്പില്‍ ഷാരോണ്‍ നജീബിനെയാണ് എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്.ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് വാങ്ങി വീട്ടിലേക്ക് ബാഗുമായി പോവുന്നത് ശ്രദ്ധയില്‍ പെട്ട എക്‌സൈസ് പെട്രോളിങ്ങ് സംഘം പരിശോധന നടത്തിയപ്പോഴാണ് 12.5 കിലോ കഞ്ചാവ് കണ്ടെടുത്തത്. ചങ്ങനാശേരി എക്‌സൈസ് സംഘത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കഞ്ചാവ് എന്ന് എക്‌സൈസ് പറഞ്ഞു. പിടിയിലായ ഷാരോണ്‍ നജീബി നിരവധി ക്രിമിനല്‍ക്കേസുകളില്‍ അടക്കം പ്രതിയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. വാറണ്ട് കേസില്‍ അടക്കം പ്രതിയായ ഷാരോണിനെ കണ്ട് തിരിച്ചറിഞ്ഞ ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പരിശോധന നടത്തുകയായിരുന്നു.
ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

പരിശോധനയ്ക്ക് അസി എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷ് ടി എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ സന്തോഷ് , പ്രിവന്റീവ് ഓഫിസര്‍ ആന്റണി മാത്യു സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രതീഷ് കെ നാണു, പ്രവീണ്‍ കുമാര്‍ എ ജി, ഷഫീഖ് വനിതാ  സിവില്‍ എക്സൈസ് ഓഫിസര്‍ നിത്യാ മുരളി,  പ്രിയ , ഡ്രൈവര്‍ മനീഷ് എന്നിവര്‍ ചേര്‍ന്നാണ്  പ്രതിയെ അറസ്റ്റു ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top