കൽപ്പറ്റ > വയനാട് ചുണ്ടേലിൽ നൂറുകിലോ ചന്ദനവുമായി മൂന്നുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം വള്ളുവമ്പ്രം സ്വദേശികളായ കുന്നുമ്മൽ അക്‌ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട് ചുണ്ടേലിലെ പുല്ലങ്കുന്നത്ത് ഹർഷാദ് (28) എന്നിവരെയാണ് മേപ്പാടി റെയ്‌ഞ്ചർ ഡി ഹരിലാലിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്‌റ്റ് ചെയ്‌തത്.
ആനപ്പാറ വനത്തിൽനിന്ന് മുറിച്ച ചന്ദനത്തടിയുമായി സ്വിഫ്‌റ്റ് കാറിൽ മലപ്പുറത്തേക്ക് കടക്കുന്നതിനിടെ ശനിയാഴ്‌ച പുലർച്ചെ ചുണ്ടേലിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ഒരു ചന്ദനമരത്തിന്റെ അഞ്ച് കഷണങ്ങളാണ് കാറിന്റെ ഡിക്കിയിൽനിന്നും പിടികൂടിയത്. നൂറു കിലോ തൂക്കം വരുമെന്ന് വനപാലകർ പറഞ്ഞു.
വനം ഉദ്യോഗസ്ഥരെ കണ്ടയുടൻ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സഹാഹസികമയായി പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. വയനാട്ടിൽ നിരവധിയിടങ്ങളിൽനിന്ന് കഴിഞ്ഞ കാലങ്ങളിൽ ചന്ദനമരം മോഷണം പോയിരുന്നു. പ്രതികളെ വൈകിട്ട് കൽപ്പറ്റ കോടതിയിൽ ഹാജരാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..