22 December Sunday

പരപ്പനങ്ങാടിയിൽ 1.135 കിലോഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

മലപ്പുറം > മലപ്പുറം പരപ്പനങ്ങാടിയിൽ 1.135 കിലോഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടറും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിയിലും ചേളാരിയിലുമടക്കം അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ച തിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും പരിശോധനകൾ തുടരുമെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ സന്തോഷ്‌, പ്രിവെന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ, സിവിൽ എക്സെസ് ഓഫീസർമാരായ എം എം ദിദിൻ, അരുൺ പാറോൽ, കെ ഷിഹാബുദീൻ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ പി എം ലിഷ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top