22 December Sunday

ദേശീയപാത കുറുകെ കടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

പുതുശേരി > ദേശീയ പാത കുറുകെ കടക്കവെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. പുതുശേരി വേനോലി നടുത്തറ മേലേതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ്റെ ഭാര്യ കൊച്ചമ്മു (72) ആണ് മരിച്ചത്. ശനി രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ക്ഷേത്രത്തിൽ പോകുന്ന വഴിയേയാണ്‌ അപകടമുണ്ടായത്‌. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർഥി ഓടിച്ച ബൈക്കാണ് ഇടിച്ചത്. മക്കൾ: രാധാകൃഷ്ണൻ, ബേബി, ബാല ഗണേഷ്, പ്രിയ. മരുമകൾ: മല്ലിക, രാധാമണി, ബാബു, കുമാരൻ. സംസ്കാരം ഞായർ രാവിലെ 9ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. കസബ പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top