22 December Sunday

ബസ് ബൈക്കിലിടിച്ച് യാത്രികന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കാസര്‍കോഡ്> കാഞ്ഞങ്ങാട് സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രാവണീശ്വരം കൂട്ടക്കനിയിലെ ചന്ദ്രന്‍(60)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കൊളവയല്‍ മുട്ടുന്തലയില്‍ വെച്ച് അജാനുര്‍ ക്രസന്റ് സ്‌കൂള്‍ ബസിടിച്ചായിരുന്നു അപകടം.

മരപ്പണിക്കാരനായ രാവണീശ്വരം കൂട്ടക്കനിയിലെ ചന്ദ്രന്‍ സുഹൃത്ത് മുരളിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു .ബസിടിച്ച
പ്പോള്‍  റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top