23 December Monday

എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

എറണാകുളം > എറണാകുളം ആമ്പല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ്, മനു എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അലൻ സോജൻ എന്ന യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മനുവും റമീസും സഞ്ചരിച്ചിരുന്ന ബൈക്കും അലൻ സഞ്ചരിച്ച ബൈക്കും ആമ്പല്ലൂർ പുതിയ പഞ്ചായത്തിന് സമീപമാണ് കൂട്ടിയിടിച്ചത്. മൂന്ന് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top