22 November Friday

ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബിജെപി ഡീൽ: ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

നിലമ്പൂർ> സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബിജെപി ഡീലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബിജെപി ഡീലിൽ അവരുടെ പ്രവർത്തകർക്ക് പ്രതിഷേധമുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി അവരുടെ രാഷ്ട്രീയനിലപാടുകൾ ഉപേക്ഷിച്ചുവരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ‍ബിജെപി ആശയം വിട്ടു വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സംസ്ഥാനത്ത് നിരവധി പേരാണ് കോൺഗ്രസ് ബിജെപി ഡീലിൽ മനം മടുത്ത് ഇടതുപക്ഷ ആശയതോട് ചേർന്ന് പ്രവർത്തിക്കാൻ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. വയനാട്ടിലെ മത്സരം രാഷ്ട്രീയമായാണ് ഇടതുപക്ഷം കാണുന്നത്. അതിനാലാണ് രാഹുൽ ഗാന്ധിക്കെതിരെ ആനിരാജയേയും പ്രിയങ്കഗാന്ധിക്കെതിരെ സത്യൻ മൊകേരിയെയും സ്ഥാനാർഥിയാക്കിയത്. പ്രിയങ്കഗാന്ധി പത്രിക സമർപ്പണത്തിന് വയനാട്ടിലെത്തിയപ്പോൾ കെപിസിസി പ്രസിഡെന്റിന് പോലും ഇടം നൽകാതെ പ്രിയങ്കയുടെ ഭർത്താവ് റോബർ വദ്രക്കാണ് ഇടം നൽകിയത്.

റോബർട്ട് വദ്ര രാഷ്ട്രീയകാരനല്ല ഒരു ബിസ്നെസുകാരൻ മാത്രമാണ്. ബിജെപിയുടെ ഇലക്ട്രൽ ബോണ്ടിലേക്ക് 170 കോടിയാണ് നൽകിയത് പ്രിയങ്കയുടെ ഭർത്തവാണ്. ഇലക്ട്രൽ ബോണ്ട് ബന്ധം കോൺഗ്രസ്- ബിജെപി ഡീലാണ്. മുനമ്പത്തെ കുടുംബങ്ങളെ കുടിഒഴിപ്പിക്കാൻ അനുവദിക്കില്ല. വഖഫ് ഭൂമിയായാലും ദേവസ്വം ഭൂമിയായാലും പാവപ്പെട്ട മനുഷ്യരെ ഒന്നിന്റെ പേരിലും കുടിയിറക്കാൻ പാടില്ല. മുനമ്പം വിഷയം ഉയർത്തി ചിലർ വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ എൽഡിഎഫ് സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top