തിരുവനന്തപുരം> സിനിമയടക്കമുള്ള എല്ലാ രംഗങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
'സിപിഐയുടെ നിലപാടെന്നും ഇടതുപക്ഷ കാഴ്ചപ്പാടിനെ മുറുകെ പിടിക്കുന്നതാണ്. അത് അചഞ്ചലമായി സ്ത്രീപക്ഷത്തായിരിക്കും. സ്ത്രീകളെ അവഗണിച്ചുകൊണ്ടോ ഒഴിവാക്കികൊണ്ടോ മലയാള സിനിമയില്ല. സ്ത്രീകളുടെ സമസ്ത അവകാശങ്ങളും സംരക്ഷിക്കാൻ വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നത്.
ഹേമ കമ്മറ്റിയെ നിയോഗിച്ചത് അതുകൊണ്ടാണ്. മികച്ച അന്വേഷണ സംഘത്തെയും സർക്കാർ നിയോഗിച്ചു. അന്വേഷണ സംഘത്തിൽ നാല് ഉന്നത വനിതാ ഉദ്യോഗസ്ഥരുണ്ട്. ഡബ്ള്യുസിസിയെ കുറിച്ചോർത്ത് തികഞ്ഞ അഭിമാനമാണ്. സിനിമാമേഖലയിൽ കോൺക്ലേവ് എന്ന ആശയം തെറ്റല്ല. എന്നാൽ നവംബർ അവസാനം വരെ നീട്ടേണ്ടതില്ല'- ബിനോയ് വിശ്വം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..