തിരുവനന്തപുരം> വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിനുള്ള യുദ്ധക്കളം ഒരുങ്ങിയതായും യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും. എല്‍ഡിഎഫിനുള്ളത് നല്ല വിജയ പ്രതീക്ഷ. വയനാട് ഉചിതമായ സ്ഥാനാര്‍ഥി ഉണ്ടാവും. സിപിഐ എക്സിക്യൂട്ടീവ് യോഗം മറ്റന്നാള്‍ ചേരും. സ്ഥാനാര്‍ഥിയെ അന്ന് തീരുമാനിക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സിപിഐ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. ക്ഷേമപെന്‍ഷന്‍ ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും സാഹചര്യം വ്യത്യാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് തിരിക പിടിക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ട് ഇല്ല. ഈ നിയമസഭ സമ്മേളനത്തോടുകൂടി ഇടതുപക്ഷത്തിന്റെ ആത്മധൈര്യം കൂടിയതായും അദ്ദേഹം പറഞ്ഞു.
പാലക്കാട് വിജയം ഉറപ്പാക്കും. യുഡിഎഫിനെ തകര്‍ത്ത് രണ്ട് തവണ വന്‍ വിജയം നേടിയതാണ്. എല്‍ഡിഎഫിന് വിജയം ഉറപ്പാണ്. പാലക്കാട് തിരിച്ചുപിടിക്കും. സമയബന്ധിതമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ ആരോപണങ്ങളുടെ നുണക്കൊട്ടാരം തകര്‍ന്നുവീണുവെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..