22 December Sunday

കാലത്തിന്റെ ചുവരെഴുത്ത്‌ കണ്ട്‌ മുന്നോട്ടുപോകും:
 ബിനോയ്‌ വിശ്വം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


ആലപ്പുഴ
കാലത്തിന്റെ ചുവരെഴുത്ത് കാണാതെ കമ്യൂണിസ്‌റ്റ്‌ പാർടികൾക്ക് മുന്നോട്ടു പോകാനാകില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴ വലിയ ചുടുകാട്ടിൽ പി കൃഷ്ണപിള്ള അനുസ്‌മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മാറ്റം കാണാനും പഠിക്കാനും അതിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാനും കമ്യൂണിസ്‌റ്റ്‌ പാർടികൾക്ക് കഴിയും. വിപത്തിന്റെ ശക്തികൾ തലപൊക്കിക്കഴിഞ്ഞു. കണ്ണടച്ചാൽ മാറുന്നതല്ല ഇത്. സദാ കണ്ണുതുറന്ന് പിടിക്കാനും സമൂഹത്തെ കാണാനും പഠിക്കാനും മാറ്റാനുമാണ് കമ്യൂണിസ്‌റ്റ്‌ തത്വശാസ്ത്രം പറയുന്നത്‌–- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top