23 December Monday

വയനാട്ടിലും 
കോൺഗ്രസ്–ബിജെപി ഡീൽ : ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024



കോഴിക്കോട്
കോൺഗ്രസ്–--ബിജെപി ഡീലിന്റെ തെളിവാണ് വയനാട്ടിലെ ദുർബലയായ ബിജെപി സ്ഥാനാർഥിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കോഴിക്കോട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് മത്സരിച്ചിടത്താണ്‌ കോർപറേഷൻ കൗൺസിലറെ സ്ഥാനാർഥിയാക്കിയത്‌. പ്രിയങ്ക നാമനിർദേശ പത്രിക നൽകുമ്പോൾ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുറിക്കുപുറത്തുനിൽക്കുകയായിരുന്നു. ഇലക്ടറൽ ബോണ്ടുവഴി ബിജെപിക്ക് 170 കോടി രൂപ നൽകിയ റോബർട്ട് വാധ്രയാണ്‌ അകത്തുണ്ടായിരുന്നത്‌.

ഗാന്ധിജിയുടെ പാരമ്പര്യമുള്ള കോൺഗ്രസ് വാധ്ര കോൺഗ്രസായിക്കൂട. അടിയൊഴുക്ക് വയനാട്ടിലുണ്ടാകും. ചാക്കിൽ പണവും ആംബുലൻസിൽ സ്ഥാനാർഥിയും എന്നതാണ് ബിജെപി രാഷ്ട്രീയം. പൂരം വെടിക്കെട്ട്‌  സംബന്ധിച്ച്‌  മുഖ്യമന്ത്രി പറഞ്ഞതിൽ പ്രശ്‌നമൊന്നുമില്ല. പൂരം കലങ്ങിയിട്ടില്ല. ചെറിയ വൈകൽ മാത്രമാണുണ്ടായതെന്നും ബിനോയ് വിശ്വം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top