തിരുവനന്തപുരം
ഡൽഹിയിൽ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് രാഷ്ട്രീയ കാപട്യത്തിന്റെ നാടകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കർദിനാൾമാരോടും ബിഷപ്പുമാരോടും മോദി ക്രിസ്‌തുവിനെ പ്രകീർത്തിക്കുമ്പോൾ കേരളത്തിലെ നല്ലേപ്പിള്ളിയിൽ അദ്ദേഹത്തിന്റെ സംഘബന്ധുക്കൾ ക്രിസ്‌മസ് ആഘോഷം താറുമാറാക്കുകയും ക്രിസ്തുനിന്ദ നടത്തുകയുമായിരുന്നു.
അഫ്‌ഗാൻ, യമൻ തടവറകളിൽനിന്ന് ക്രിസ്തീയ പുരോഹിതരെ മോചിപ്പിച്ചതിനേക്കുറിച്ച് വാചാലനാകുന്ന മോദി ഇന്ത്യൻ തടവറയിൽ പീഡിപ്പിക്കപ്പെട്ടു മരിച്ച ഫാ. സ്റ്റാൻ സ്വാമിയെപ്പറ്റി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഇന്ത്യയിലെമ്പാടും ക്രിസ്ത്യൻ പള്ളികളും കന്യാസ്ത്രീ മഠങ്ങളും ശ്‌മശാനങ്ങളും ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും ബിജെപി സർക്കാരിന് മൗനമാണ്. വർഗീയ സംഘർഷം കൊടുമ്പിരിക്കൊള്ളുമ്പോൾ മണിപ്പൂരിലേക്ക് 19 മാസമായി മോദി പോയിട്ടേയില്ല. സിബിസിഐ ആസ്ഥാനത്ത് അദ്ദേഹം വാരിച്ചൊരിഞ്ഞ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഈ ക്രിസ്‌മസ് കാലത്ത് പോകേണ്ടത് മണിപ്പൂരിലേക്കാണ്–- ബിനോയ് വിശ്വം പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..