22 December Sunday

എഡിജിപി വിഷയം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ചെയ്യേണ്ടത് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

തിരുവനന്തപുരം > എഡിജിപി എം ആർ അജിത്‌ കുമാറുമായി ബന്ധപ്പെട്ട വിഷയത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. എൽഡിഎഫിന്റെ ഭാഗമാണ്‌ സിപിഐ എന്നും മാധ്യമങ്ങൾ തിരക്കുപിടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല എന്നും ബിനോയ്‌ വിശ്വം പറഞ്ഞു. ഏത് വിഷയത്തിലായാലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു മാർഗം സിപിഐക്കില്ല എന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top