22 December Sunday

ത്രീഡി പ്രിന്റിങ്ങിലൂടെ കോശങ്ങള്‍ ; ബയോഇങ്ക് വികസിപ്പിച്ച് ശ്രീചിത്ര

സ്വന്തം ലേഖികUpdated: Thursday Nov 21, 2024


തിരുവനന്തപുരം
ത്രീ ഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോഇങ്ക് ഉൽപ്പാദിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. സയർ ചിത്ര ജെൽമ യുവിഎസ് ബയോഇങ്ക് എന്നറിയപ്പെടുന്ന ബയോഇങ്ക് റീജനറേറ്റീവ് മെഡിസിന്റെയും ബയോമെഡിക്കൽ ​ഗവേഷണ മേഖലയിലെയും സുപ്രധാനമായ നേട്ടമാണ്. ശ്രീചിത്രയ്ക്ക് പേറ്റന്റ് ലഭിച്ച ഈ ഉൽപ്പന്നം കിൻഫ്ര ഹൈടെക് പാർക്കിലെ സയർ സയൻസ് പ്രൈവറ്റ് ലിമിറ്റഡാണ് വിപണിയിലെത്തിക്കുന്നത്.

ശ്രീചിത്രയിലെ ​ഗവേഷകരായ ഷൈനി വേലായുധന്റെയും പി ആർ അനിൽകുമാറിന്റെയും നേത-ൃ-ത്വത്തിലാണ് ബയോഇങ്ക് വികസിപ്പിച്ചത്. രാസമാറ്റം വരുത്തിയ ജലാറ്റിനാണ് ബയോ ഇങ്കിന്റെ പ്രധാന ഘടകം. വെള്ളത്തിൽ പെട്ടെന്ന് ലയിക്കുന്നതാണ്‌ ഈ ബയോഇങ്ക്‌. ഏറ്റവും സങ്കീർണതയുള്ള കരളിലെ ടിഷ്യൂ പോലെയുള്ളവയിലെ പരീക്ഷണം വിജയമായതോടെയാണ് വ്യാവസായിക ഉൽപ്പാദനത്തിലേക്ക് കടന്നത്. വ്യക്തി​ഗത ചികിത്സയ്‌ക്ക്‌ ആവശ്യമായവിധം  കോശങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ രോ​ഗിയുടെ കോശങ്ങളിൽനിന്ന് കൃത്രിമ അവയവം വികസിപ്പിക്കാനും കഴിയും. ബയോഇങ്ക്‌ എന്ന കണ്ടുപിടിത്തം അവയവ മാറ്റം കാത്തിരിക്കുന്ന രോ​ഗികൾക്കും ഉപകാരപ്രദമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top