19 December Thursday

എം ടിയുടെ ജീവചരിത്രം വരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കോഴിക്കോട് > മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജീവചരിത്രം പുറത്തിറങ്ങുന്നു. എം ടിയുടെ അടുത്ത ജന്മദിനത്തിൽ പുസ്തകം പുറത്തിറങ്ങും. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. കെ ശ്രീകുമാറാണ് ജീവചരിത്രം തയ്യാറാക്കുന്നത്. എം ടിയുടെ 91-ാം പിറന്നാളായ വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രചന തുടങ്ങിയതായി ശ്രീകുമാർ പറഞ്ഞു. മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിക്കുക. ‘എം ടി –-അനുഭവം അഭിമുഖം അന്വേഷണം’ പുസ്തക പ്രകാശനച്ചടങ്ങിലാണ് ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കുന്നത് വെളിപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top