08 September Sunday

ഇതിലുമേറെ ലളിതമായ് എങ്ങനെ കിളികളാവിഷ്കരിക്കുന്നു ജീവനെ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

അമ്മക്കിളിയിൽ നിന്ന് കുഞ്ഞു കിളിയിലേക്ക് ഒരു കൊക്കുരുമ്മലിന്റെ ദൂരം മാത്രം. അന്നത്തിന്റേയും ഒപ്പം സ്നേഹത്തിന്റേയും ഊഷ്മളമായ കൈമാറ്റം. പ്രപഞ്ചത്തിൽ പകരം വയ്ക്കാനില്ലാത്ത അമ്മക്കരുതലിന്റെ കാഴ്ച കാണാം.



മഴ തോരാൻ കാത്തിരിക്കുകയാണ് അമ്മക്കിളി. ചിറകിനുള്ളിൽ ചൂടുപറ്റിയിരിക്കുന്ന കുരുന്നുകൾക്ക് തീറ്റ വേണം. മാനം തെളിഞ്ഞുകിട്ടിയപ്പോൾ ഒറ്റപ്പറക്കൽ...



ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. ഇന്നത്തെ കാര്യം കുശാൽ. കൊക്കിനുള്ളിൽ തീറ്റയൊതുക്കി, ഇനി കൂട്ടിലേക്ക്



അമ്മയുടെ വരവും കാത്തിരിക്കുകയാണ് കുഞ്ഞിക്കിളികൾ



ദൂരെ കണ്ടപ്പോൾ തന്നെ കൂടിനുള്ളിൽ സന്തോഷത്തിരയിളക്കം

എനിക്കാദ്യമെന്നാകാം കരച്ചിൽ!

അമ്മയുടെ കൊക്കിലൂറിയ സ്നേഹം കുഞ്ഞി ചുണ്ടുകളിലേക്ക്...



ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികുടുംബത്തിൽപ്പെട്ടതാണ് കൊക്കൻ തേൻകിളി.

ചിത്രങ്ങൾ പകർത്തിയത് ദേശാഭിമാനി ഫോട്ടോ​ഗ്രാഫർ ജ​ഗത് ലാൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top