23 December Monday

ബിഷപ്പ് മൂർ കോളജ് 'ഹംഗീ ബ്രെയിൻസ്' അഞ്ചാം എഡിഷൻ നവംബർ 5ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

മാവേലിക്കര > ബിഷപ്പ് മൂർ കോളജ് കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഹംഗീ ബ്രെയിൻസ്' ‍ഇന്റർ സ്കൂൾ ഫെസ്റ്റിന്റെ അഞ്ചാം എഡിഷൻ നവംബർ 5 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ കോളേജിൽ ആരംഭിക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം നിർവഹിക്കും.

ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, സോളോ, മിനിറ്റ് മാസ്ട്രോ, 3v3 ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. ഓവറോൾ ചാമ്പ്യൻഷിപ്പ് എവർ റോളിംഗ് ട്രോഫി നൽകും. വിശദ വിവരങ്ങൾക്ക് : 86069 28006 (രോഹിത് ), ഡോ ആശിഷ് വറുഗീസ് (9446708236).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top