23 December Monday

ചെറുതുരുത്തിയിൽ പിടികൂടിയത് ബിജെപിയുടെ കുഴൽപ്പണം; വാഹനത്തിൽ ബിഡിജെഎസ് നേതാവ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ബിഡിജെഎസ് നേതാവ് ജയൻ (നീലഷർട്ട്), പിടികൂടിയ കാർ, പണം

തൃശൂർ> ചെറുതുരുത്തിയിൽ നിന്നും റവന്യൂ ഉദ്യോ​ഗസ്ഥർ പിടികൂടിയത് തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി കടത്തിയ കുഴൽപ്പണം. ഷൊർണ്ണൂർ സ്വദേശിയായ ബിഡിജെഎസ്‌ നേതാവ്‌ ജയനിൽ നിന്നാണ്‌ 25 ലക്ഷം രൂപ പിടികൂടിയത്‌. എൻഫോഴ്സ്മെന്റ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്.  വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുപോയെന്നാണ് ജയൻ പറഞ്ഞത്. രേഖകളില്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിന് കൈമാറും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top