വാളയാർ (പാലക്കാട്)
രേഖകളില്ലാത്ത ഒരുകോടി രൂപയുമായി ബിജെപി നേതാവും കൂട്ടാളിയും പിടിയിൽ. ബിജെപി ആലത്തൂർ നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി കിഴക്കഞ്ചേരി സ്വരലയം വീട്ടിൽ പ്രസാദ് സി നായർ (53), സഹായി കിഴക്കഞ്ചേരി ആനപ്പാറ വീട്ടിൽ പ്രശാന്ത് (32) എന്നിവരെയാണ് ചൊവ്വ രാത്രി വാളയാർ ടോൾപ്ലാസയിൽ പൊലീസ് പിടികൂടിയത്. പണം കാറിന്റെ ഡിക്കിയിൽ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചുകടത്തുകയായിരുന്നു.
പ്രസാദ് കിഴക്കഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. രണ്ട് പണമിടപാട് സ്ഥാപനം നടത്തുന്നുണ്ട്. പ്രശാന്ത് പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനാണ്. ബംഗളൂരുവിൽനിന്നാണ് ഇവർ പണം കൊണ്ടുവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..