27 December Friday

ബിജെപി സ്ഥാനാർഥികളെ 
പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

തിരുവനന്തപുരം> സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബിജെപി. പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ സി കൃഷ്‌ണകുമാറും ചേലക്കര നിയമസഭാ മണ്ഡലത്തിൽ കെ ബാലകൃഷ്‌ണനും മത്സരിക്കും. വയനാട്‌ ലോക്‌സഭാമണ്ഡലത്തിൽ നവ്യ ഹരിദാസ്‌ സ്ഥാനാർഥിയാകും.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ സി കൃഷ്ണകുമാർ. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലും പാലക്കാട്‌ മത്സരിച്ചിരുന്നു. കെ ബാലകൃഷ്‌ണൻ തിരുവില്വാമല പഞ്ചായത്ത്‌ അംഗമാണ്‌. കോഴിക്കോട് കോർപറേഷൻ കൗൺസിലറും മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്‌ നവ്യ ഹരിദാസ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്‌ സൗത്ത്‌ എൻഡിഎ സ്ഥാനാർഥിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top